video
play-sharp-fill
ട്രാഫിക് ബ്ലോക്കിൽ  കുടുങ്ങിയ അമിതാബച്ചന്  രക്ഷകനായി അപരിചിതൻ.  നന്ദി പറഞ്ഞു നടൻ ; ഉപദേശവുമായി ആരാധകർ

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ അമിതാബച്ചന് രക്ഷകനായി അപരിചിതൻ. നന്ദി പറഞ്ഞു നടൻ ; ഉപദേശവുമായി ആരാധകർ

സ്വന്തം ലേഖകൻ

താരങ്ങള്‍ക്കെതിരെ ഉയരുന്ന പ്രധാനപരാതികളിലൊന്നാണ് സെറ്റുകളില്‍ കൃത്യനിഷ്ഠപാലിക്കാത്തത്. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചന്‍ ഒരു വിട്ടുവീഴ്ചക്കും തയാറാല്ല.പറഞ്ഞ സമയത്തു തന്നെ ഷൂട്ടിങ്ങിനായി അദ്ദേഹം എത്താറുണ്ട്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ബൈക്കില്‍ സഞ്ചരിക്കുന്ന ബച്ചന്റെ ചിത്രമാണ്. നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്നാണ് സമയത്ത് സെറ്റിലെത്താന്‍ ബൈക്ക് മാര്‍ഗം സ്വീകരിച്ചത്. കൂടാതെ തന്നെ കൃത്യസമയത്ത് എത്തിച്ച അപരിചിതനായ ബൈക്ക് ഉടമയോട് നന്ദിയും അറിയിച്ചിട്ടുണ്ട്. ബച്ചന്റെ ബൈക്ക് യാത്രാ ചിത്രം വൈറലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബൈക്ക് യാത്രക്ക് നന്ദി സഹോദരാ…നിങ്ങള്‍ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിങ്ങളെന്നെ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. അതും അത്രയും വലിയ ട്രാഫിക് ബ്ലോക്കില്‍, വളരെ വേഗത്തില്‍ ലൊക്കേഷനില്‍ എത്തിച്ചു. തൊപ്പിയും ഷോര്‍ട്സും മഞ്ഞ ടി ഷര്‍ട്ടും ധരിച്ച വ്യക്തിക്ക് നന്ദി’- ബച്ചന്‍ കുറിച്ചു.ചിത്രം വൈറലായതിന് പിന്നാലെ ഒരു ഉപദേശവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നാണ് പറയുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘പ്രൊജക്റ്റ് കെ’യാണ് ബച്ചന്റെ ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. സെക്ഷന്‍ 84 ആണ് മറ്റൊരു ചിത്രം. ഡയാന പെന്റി, അഭിഷേക് ബാനര്‍ജി, നിമ്രത് കൗര്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്.