video
play-sharp-fill

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരനും ബന്ധുവും പിടിയിൽ; വീര്യം കൂടിയ കഞ്ചാവ് കടത്തിയത് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കവറുകള്‍ ഉള്‍പ്പെടെ വ്യാജ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് !!!

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരനും ബന്ധുവും പിടിയിൽ; വീര്യം കൂടിയ കഞ്ചാവ് കടത്തിയത് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കവറുകള്‍ ഉള്‍പ്പെടെ വ്യാജ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് !!!

Spread the love

സ്വന്തം ലേഖകൻ 

തൃശൂർ: ബം​ഗളൂരുവിൽ നിന്നു കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ആനായ്ക്കല്‍ പൊര്‍ക്കളേക്കാട് സ്വദേശികളായ വൈശാഖ് (22), ബന്ധുവായ ഹരിപ്രസാദ് എന്നിവരാണ് പിടിയിലായത്. വീര്യം കൂടിയ ഗ്രീന്‍ലീഫ് കഞ്ചാവാണ് കൊറിയര്‍ വഴി അയച്ചിരുന്നത്.

ഡാർക് ഫാന്റസി ബിസ്കറ്റിന്റെ പാക്കിലാണ് കഞ്ചാവ് എത്തിച്ചത്. ഇതു വാങ്ങാൻ കൊറിയർ ഏജൻസിയിൽ എത്തിയപ്പോഴാണ് 22കാരൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ബം​ഗളൂരുവിൽ നിന്നു ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കന്നംകുളത്തേക്ക് കൊറിയർ അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ കൊറിയർ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊറിയർ ഏജൻസിയിൽ കഞ്ചാവ് വാങ്ങാൻ ഇയാൾ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റിൽ 100 ​ഗ്രാം കഞ്ചാവായിരുന്നു.

ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കവറുകള്‍, വ്യാജ നമ്പരുകള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ ഉപയോഗിച്ചിരുന്നു. ബാംഗ്ലൂരില്‍നിന്ന് വ്യാജ കമ്പനിയുടെ മറവിലാണ് കൊറിയര്‍ സര്‍വീസ് വഴി കഞ്ചാവ് കുന്നംകുളത്ത് എത്തിച്ചത്. ഇതിനായി ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പാക്കിങ് കവറാണ് ഉപയോഗിച്ചത്.

തുടര്‍ന്ന് കുന്നംകുളത്ത് എത്തി കൊറിയര്‍ സ്വീകരിക്കുന്നതായിരുന്നു രീതി. കൊറിയര്‍ വാങ്ങാനെത്തിയ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് കൊറിയര്‍ അയച്ച ആളെയും പിടികൂടിയത്. ഇതിന് മുമ്പും ഇവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് സൂചന.