ഓണക്കാലത്ത് ട്രാ​ഫി​ക് നി​യ​മം ലംഘിച്ചാൽ പിഴയീടാക്കില്ല: പ്രത്യേക ഓഫറുമായി സർക്കാർ

ഓണക്കാലത്ത് ട്രാ​ഫി​ക് നി​യ​മം ലംഘിച്ചാൽ പിഴയീടാക്കില്ല: പ്രത്യേക ഓഫറുമായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ​യീ​ടാ​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​ കെ. ​ശ​ശീ​ന്ദ്രന്‍. ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നുപകരം ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂടാതെ, ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചതായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് പറഞ്ഞു. അതേസമയം, നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു കോടി രൂപ കൂടി.

ക​ര്‍​ശ​ന ഗതാഗത നി​യ​മം വ​ന്ന​തി​നു ശേ​ഷം ഹെ​ല്‍​മെ​റ്റ്. സീ​റ്റ്ബെ​ല്‍​റ്റ് എ​ന്നി​വ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വര്‍ദ്ധിച്ചതായും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം അ​മി​ത ഭാ​രം ക​യ​റ്റി​യ​തി​നാ​ണ് പി​ഴ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.