
നിയമം ലംഘിച്ചാലും ഇല്ലെങ്കിലും പിഴ ഉറപ്പായി….! അമ്പലപ്പുഴയില്‍ പോകാത്ത കോട്ടയം നെത്തല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്ക് അമ്പലപ്പുഴയില്‍ നിയമലംഘനത്തിന് പിഴ; 500 രൂപ പിഴ ചുമത്തിയത് സ്‌കൂട്ടറിന് പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച്
സ്വന്തം ലേഖിക
കറുകച്ചാല്‍: അമ്പലപ്പുഴയില്‍ പോകത്ത നെത്തല്ലൂര്‍ സ്വദേശിയായ വീട്ടമ്മയ്‌ക്ക് അമ്പലപ്പുഴയില്‍ നിയലംഘനത്തിനു പിഴ ചുമത്തി പോലീസ്.
സ്‌കൂട്ടറിനു പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നു കാണിച്ച് 500 രൂപ പിഴ ചുമത്തി. നെത്തല്ലൂര്‍ മഠത്തില്‍പറമ്പില്‍ ഹരിപ്രിയയ്‌ക്കാണു പിഴ ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്‌ച രാവിലെ 11 മണിയോടെ ഫോണില്‍ വന്ന സന്ദേശം നോക്കിയപ്പോഴാണു ഹരിപ്രിയ കാര്യമറിയുന്നത്. കുട്ടനാട് കുന്നുമ്മയില്‍വെച്ച് ഹരിപ്രിയയുടെ ഉടമസ്‌ഥതയിലുള്ള കെ.എല്‍.33.എല്‍.5746 നമ്പറിലുള്ള കറുത്ത സ്‌കൂട്ടറിനു പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നും 500 രൂപ പിഴ അടയ്‌ക്കണമെന്നുമാണു സന്ദേശത്തിലുള്ളത്.
എന്നാല്‍, വെബ്‌സൈറ്റില്‍ കയറി കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞപ്പോള്‍ നീല നിറത്തിലുള്ള മറ്റൊരു സ്‌കൂട്ടറിന്റെ ചിത്രമാണു കാണാന്‍ കഴിഞ്ഞത്. ഇതോടെ ഇവര്‍ കോട്ടയം ആര്‍.ടി.ഓഫീസുമായി ബന്ധപ്പെട്ടു. താന്‍ അമ്പലപ്പുഴയ്‌ക്ക് പോയിട്ടില്ലെന്നും ചിത്രത്തിലുള്ളതു മറ്റാരുടെയോ സ്‌കൂട്ടറാണെന്നും ഹരിപ്രിയ പറഞ്ഞു.
സംഭവത്തില്‍ കറുകച്ചാല്‍ പോലീസുമായി ബന്ധപ്പെടാനായിരുന്നു ആര്‍.ടി.ഓഫീസില്‍ നിന്നുള്ള നിര്‍ദശം. ഇതു പ്രകാരം കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടു.
സംഭവം അമമ്പലപ്പുഴ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കാന്‍ കറുകച്ചാല്‍ പോലീസ് നിര്‍ദേശിച്ചു.
തുടര്‍ന്ന് അമ്പലപ്പുഴ പോലീസുമായി ബന്ധപ്പെട്ടു.
ഞായറാഴ്‌ച സ്‌റ്റേഷനില്‍ പോലീസുകാര്‍ കുറവാണെന്നും തിങ്കളാഴ്‌ച വിവരമറിയിക്കാമെന്നും അമ്പലപ്പുഴ സ്‌റ്റേഷനില്‍ നിന്നും പറഞ്ഞെങ്കിലും ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഹരിപ്രീയ പറയുന്നു.