
തിരുവനന്തപുരം: തീർപ്പ് കല്‍പ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനമായി ഇളവ് ചെയ്യും.
31/12/2024 വരെ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാൻ ആംനെസ്റ്റി പുറപ്പെടുവിക്കാൻ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഒരേ വാഹനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചെലാൻ ഉള്ളതും ചിലനിയമലംഘനങ്ങള്‍ക്ക് ഉയർന്ന പിഴ അടയ്‌ക്കേണ്ടിവരുന്നതുമാണ് ഇ-ചെലാൻ തീർപ്പാക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാൻ കേസുകള്‍ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വലിയതോതില്‍ വർദ്ധിച്ചുവരികയാണ്. അതിനാല്‍ തീർപ്പുകല്‍പ്പിക്കാനുള്ള ഇ-ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


