റോഡില്‍ അറ്റകുറ്റപ്പണി; താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

Spread the love

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

video
play-sharp-fill

ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റുന്നതിനും റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അറിയിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group