ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ സാങ്കേതിക പിഴവ്…!ഒരു ട്രാഫിക് നിയമ ലംഘനത്തിന് രണ്ട് തവണ പിഴ; യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്

Spread the love

കൊച്ചി: ഒരു സ്ഥലത്ത് നടന്ന ട്രാഫിക് നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച്‌ ഒരു വാഹനത്തിന് ഒരു ദിവസം രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തില്‍ അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്.

video
play-sharp-fill

ഉദ്യോഗസ്ഥര്‍ക്കു പറ്റിയ സാങ്കേതിക പിഴവെന്ന് വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
പരാതി ഉന്നയിച്ച യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്.

പൊലീസ് നടപടിയ്ക്കെതിരെ വലിയ രോഷമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്തായാലും ആ സംഭവത്തില്‍ സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനായ യുവാവിനോട് നേരിട്ട് ഖേദം രേഖപ്പെടുത്തിയ പൊലീസ് അനധികൃതമായി ചുമത്തിയ ചെലാന്‍ റദ്ദാക്കുകയായിരുന്നു.