play-sharp-fill
ഇന്ന് രാവിലെ ഒൻപത് മുതൽ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഇന്ന് രാവിലെ ഒൻപത് മുതൽ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഇന്ന് രാവിലെ ഒമ്ബത്‌ മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ചിങ്ങവനം ഭാഗത്തുനിന്ന്‌ എസി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജങ്‌ഷനില്‍ നിന്ന്‌ ഇടതു തിരിഞ്ഞ് പാറോച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍—കുരിശുപള്ളി—അറുത്തൂട്ടി ജങ്‌ഷനില്‍ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ അവിടെനിന്ന്‌ ഇടത്തേക്ക്‌ തിരിഞ്ഞു പോകണം. ടൗണിലേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ വലത്തേക്ക്‌ തിരിഞ്ഞ് ചാലുകുന്ന് ജങ്‌ഷനിലെത്തി ഇടത്തേക്ക്‌ തിരിഞ്ഞ് പോകണം. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ മാത്രം ചാലുകുന്ന് ജങ്‌ഷനില്‍നിന്ന്‌ ബേക്കര്‍ ജങ്‌ഷന്‍ വഴി നാഗമ്ബടത്തേക്ക് പോകണം.


ചിങ്ങവനം ഭാഗത്തുനിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഐഡ ജങ്‌ഷനിലെത്തി വലത്തേക്ക്‌ തിരിഞ്ഞ് ടിബി റോഡ് വഴി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ഭാഗത്തുനിന്ന്‌ എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജങ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്‍ക്കടവ് വഴി മനോരമ ജങ്‌ഷനിലെത്തി കിഴക്കോട്ടു പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട്‌ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം.

ചിങ്ങവനം ഭാഗത്തുനിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഐഡ ജങ്‌ഷനിലെത്തി വലത്തേക്ക്‌ തിരിഞ്ഞ് ടിബി റോഡ് വഴി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം.

ചിങ്ങവനം ഭാഗത്തുനിന്ന്‌ എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജങ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്‍ക്കടവ് വഴി മനോരമ ജങ്‌ഷനിലെത്തി കിഴക്കോട്ടു പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട്‌ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം.

കെ കെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും, പ്രൈവറ്റ് ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്ബടം ബസ് സ്റ്റാന്‍ഡിലെത്തിയും പോകണം.

തിരുവാര്‍പ്പ് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ തിരുവാതുക്കല്‍–പുത്തനങ്ങാടി വഴിയും, കുമരകം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ വഴിയും അറുത്തൂട്ടി ജങ്‌ഷനിലെത്തി ബേക്കര്‍ ജങ്‌ഷന്‍ വഴി സിയേഴ്സ് ജങ്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞ് നാഗമ്ബടം ബസ്‌ സ്റ്റാന്‍ഡിലേക്ക് പോകണം.

നാഗമ്ബടം സ്റ്റാന്‍ഡില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്‌ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കു പോകണം.

നാഗമ്ബടം സ്റ്റാന്‍ഡില്‍ നിന്നും ഏറ്റുമാനൂര്‍/ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകള്‍ ടൗണില്‍ പോകാതെ സിയേഴ്സ് ജങ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരി‍ഞ്ഞ് പോകണം.

നാഗമ്ബടം സ്റ്റാന്‍ഡില്‍ നിന്ന്‌ കിഴക്കോട്ട് പോകേണ്ട പ്രൈവറ്റ്‌ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ -ലോഗോസ് ജങ്‌ഷനിലെത്തി പതിവു പോലെ പൊലീസ് ക്ലബ്‌ വഴി പോകണം.

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന്‌ ഏറ്റുമാനൂര്‍, കുമരകം, ചേര്‍ത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കല്യാണ്‍ സില്‍ക്‌സിന് മുമ്ബില്‍നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് സ്റ്റാര്‍ ജങ്‌ഷന്‍ വഴി പുളിമൂട് ജങ്‌ഷനിലെത്തി ഇടത്തേക്ക്‌ തിരിഞ്ഞ് കാരാപ്പുഴ—തിരുവാതുക്കല്‍—അറുത്തൂട്ടി ജങ്‌ഷനിലെത്തി പോകണം.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന്‌ വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഗാന്ധിനഗറില്‍ നിന്ന്‌ തിരിഞ്ഞ് മെഡിക്കല്‍ കോളേജ്-കുടയംപടി – ചാലുകുന്ന്‌ —അറുത്തൂട്ട -തിരുവാതുക്കല്‍ –കാരാപ്പുഴ–പുളിമൂട് ജങ്‌ഷന്‍ വഴി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തണം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന ചെറുവാഹനങ്ങള്‍ വട്ടമൂട് വഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശേരി ഭാഗത്തേക്ക്പോകണം.