
നാളെ സംസ്ഥാന മന്ത്രി സഭയുടെ 4ാം വർഷികം; ‘എന്റെ കേരളം പ്രദർശന മേള- സാംസ്കാരിക ഘോഷയാത്രാ’ സംബന്ധമായി ജില്ലയിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 5 മണി വരെ ഗതാഗത നിയന്ത്രണം; കോട്ടയം ജില്ലാ പോലീസിന്റെ അറിയിപ്പ്
കോട്ടയം: നാളെ സംസ്ഥാന മന്ത്രി സഭയുടെ 4ാം വർഷികം. ‘എന്റെ കേരളം പ്രദർശന മേള- സാംസ്കാരിക ഘോഷയാത്രാ’ സംബന്ധമായി ജില്ലയിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 5 മണി വരെ ഗതാഗത നിയന്ത്രണം
1. M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റെ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക.
2. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. MC റോഡെ നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക് പോവുക. കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിവേ സ്റ്റേഷൻ വഴി ലോഗോസിലെത്തി പോവുക.
4 ഏറ്റുമാനൂർ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽ നിന്ന് തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി വഴി തിരുവാതുക്കൽ എത്തി സിമന്റെ കവല വഴി പോവുക
5 കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.
6. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക
7. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍
കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്,ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.
8. R R JUCTION – നിൽ നിന്നും എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാൻറ്റുവഴി ചിത്രാ സ്റ്റുഡിയോയുടെ മുൻവശത്തുകൂടി ബേക്കർ ജംഗ്ഷനിലെത്തി പോവുക.
9. കുമരകം റോഡേ വരുന്ന എല്ലാ വാഹനങ്ങളും ബേക്കർ ജംഗഷനിൽ നിന്നും M C റോഡേ സീയേസ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക.
10. K K റോഡേ വരുന്ന KSRTC ഒഴികെയുള്ള ബസ്സുകൾ കളക്ട്രേറ്റ് ജംഗഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാൻറ്റിലേക്കും അവിടെ നിന്നും തിരിഞ്ഞ് മുൻസിപ്പൾ പാർക്കിനു മുൻവശത്തുവന്ന് ഇടതു തിരിഞ്ഞ് ലോഗോസ് ജംഗഷൻ വഴി പോകേണ്ടതാണ്