
കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഒക്ടോബർ
23 ന് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 7 മണി വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട് ഇങ്ങനെ
1. MC റോഡെ തിരുവല്ല ഭാഗത്ത് നിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി MCH ൽ എത്തേണ്ടതാണ്.
2. ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി MCH ൽ എത്തേണ്ടതാണ്.
3. KK റോഡിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി MCH ൽ എത്തേണ്ടതാണ്.
4. പാല, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴി MCH ൽ എത്തേണ്ടതാണ്.