കോട്ടയം സെൻട്രൽ ജംഗ്ക്ഷൻ മുതൽ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് വിവിധ റോഡുകളിൽ ടാറിംഗ്; ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…..

Spread the love

കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ക്ഷൻ മുതൽ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.

വാഹനങ്ങൾ ടെംപിൾ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നിൽനിന്നു പോസ്റ്റ് ഓഫിസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടാന ഭാഗത്ത് എത്തി യാത്രതുടരാമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയം ലോഗോസ് ജംഗ്ക്ഷൻ മുതൽ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേർഡ് ജംഗ്ക്ഷൻ മുതൽ ലോഗോസ് ജംഗ്ക്ഷൻ വരെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതു മരാമത്ത് അസി. എൻജിനീ യർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പഴയ സെമിനാരി റോഡിൽ ടാറിങ് ജോലികൾ 30ന് രാവിലെ 8 മുതൽ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയത്ത് ദിവാൻകവല മുതൽ കടുവാക്കുളം വരെയുള്ള റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ 29ന് രാവിലെ 7 മുതൽ ഇതുവഴി യുള്ള ഗതാഗതം തടസ്സപ്പെടും. മണിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ദിവാൻ കവലയിൽ എത്തി മൂലേടം ഷാപ്പുംപടി റോഡുവഴിയും നാൽക്കവല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കടുവാക്കുളത്തുനിന്ന് പാക്കിൽ ഭാഗ ത്തേക്കും പോകണമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.