
താമരശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ വലിയ വാഹനങ്ങൾക്കു നിയന്ത്രണം
സ്വന്തംലേഖകൻ
കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും വലിയ വാഹനങ്ങൾക്കു നിയന്ത്രണം. ചൊവ്വാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സീറാം സാമ്പശിവ റാവു അറിയിച്ചു.
അറ്റകുറ്റപ്പണികളെ തുടർന്നാണു നിയന്ത്രണം. വയനാട്, കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസ്, ട്രക്ക് ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കെ.എസ്.ആർ.ടി.സി ബസിനും നിരോധനം ബാധകമാണ്.
Third Eye News Live
0