കോട്ടയം ലുലുമാളിൽ 50% വിലക്കുറവെന്ന് കേട്ടതോടെ 90 വയസ്സുള്ളതും കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നതുമായ അമ്മച്ചിയെ വരെ താങ്ങിയെടുത്ത് ലുലുമാളിലേക്ക്; ഗതാഗതക്കുരുക്കിൽ നഗരം മണിക്കൂറുകൾ നിശ്ചലമായി; രോഗിയുമായി പോയ ആംബുലൻസടക്കം കുരുക്കിൽപ്പെട്ടു ; ലുലുമാളിൽ വിൽക്കുന്നത് കോട്ടയത്തെ മൊത്ത വ്യാപാര കടകളിൽ നിന്ന് വാങ്ങുന്ന മീനും, ബീഫും, പച്ചക്കറിയും, കോഴിയും; ഗതാഗത കുരുക്കിന് പരിഹാരമുണ്ടായില്ലെങ്കിൽ ലുലു മാളിന് മുന്നിൽ സമരമെന്ന് നാട്ടുകാർ

Spread the love

കോട്ടയം : നാട്ടുകാരെ വലച്ച് ലുലുവിന്റെ പരസ്യം, കോട്ടയം ലുലുമാളിൽ 50% വിലക്കുറവെന്ന പരസ്യം കണ്ടതോടെ 90 വയസ്സുള്ളതും കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നതുമായ അമ്മച്ചിയെ വരെ താങ്ങിയെടുത്ത് ലുലുമാളിലേക്ക് കോട്ടയംകാർ ഓടി. ഇതോടെ നഗരം ഗതാഗതക്കുരുക്കിൽ പെട്ട് മണിക്കൂറുകൾ നിശ്ചലമായി.

രോഗിയുമായി പോയ ആംബുലൻസടക്കം കുരുക്കിൽപ്പെട്ടു. കെ കെ റോഡിൽ കളത്തിപ്പടി വരെയും കുമരകം റോഡിൽ അറുത്തൂട്ടി ജംഗ്ഷൻ വരെയും, എം സി റോഡിൽ കുമാരനല്ലൂർ മുതൽ മുതൽ ചിങ്ങവനം വരെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ്  ഉണ്ടായത്.

ചിങ്ങവനം , കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാർ മണിക്കൂറുകൾ പണിപ്പെട്ടാണ് കുരുക്കഴിച്ചത്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും, വിവിധ ഓഫീസുകളിലും ജോലിചെയ്യുന്ന വനിതകൾ അടക്കമുള്ളവർ മണിക്കൂറുകൾ വൈകിയാണ് വീട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുലുമാൾ എന്നു കേൾക്കുമ്പോൾ ആളുകൾ വിചാരിക്കുന്നത് ഇവിടെ വിൽക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം പുറത്തുനിന്ന് കൊണ്ടുവരുന്നതാണെന്നാണ് .  എന്നാൽ ലുലുവിൽ വിൽക്കുന്ന പച്ചക്കറിയും, ഇറച്ചിയും, മീനുമൊക്കെ കോട്ടയം മാർക്കറ്റിലെ മൊത്തവ്യാപാര കടകളിൽ നിന്നുള്ളതാണന്ന് പലർക്കും അറിയില്ല.

കടലിൽ നിന്ന് നേരിട്ടു പിടിച്ച് കൊണ്ടുവരുന്നതാണന്നു കരുതിയാണ് നാട്ടുകാർ മണിക്കൂറുകൾ ക്യൂ നിന്ന് ലുലുമാളിൽ നിന്ന് മീനും പച്ചക്കറിയും ബീഫും കോഴിയും ഒക്കെ വാങ്ങി വീട്ടിൽ കൊണ്ടു പോകുന്നത്. കോട്ടയം മാർക്കറ്റിലെ ഈ സാധനങ്ങൾ ലുലുവിലെ എ സി മുറിയിൽ എത്തുമ്പോൾ വിലയും വിലവർദ്ധിക്കും