രാഷ്ട്രപതിയുടെ സന്ദർശനം നാളെ(ഒക്ടോബർ 21) മുതൽ;തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയും ഗതാഗത നിയന്ത്രണം; യാത്രക്കാർ നേരത്തേ പുറപ്പെടണമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സുരക്ഷയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പ്.

നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡുകളിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തിൻ്റെ പ്രഥമ പൗരയുടെ സുരക്ഷ സംബന്ധിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11 മണി മുതല്‍ ശംഖുംമുഖം- ആള്‍സെയിന്‍റ്സ്-ചാക്ക–പേട്ട-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- വേള്‍‍‍ഡ്‍വാര്‍-മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും,വെള്ളയമ്പലം-മ്യൂസിയം-കോര്‍പ്പറേഷന്‍ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷന്‍-വിമന്‍സ്‍കോളേജ് റോഡിലും നിയന്ത്രണമുണ്ട്. കവടിയാര്‍ – കുറവന്‍കോണം – പട്ടം – കേശവദാസപുരം – ഉള്ളൂര്‍ – ആക്കുളം – കുഴിവിള – ഇന്‍ഫോസിസ് – കഴക്കൂട്ടം – വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ഈ റോഡുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമാനത്താവളത്തിലേക്കും റയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാം. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു തലസ്ഥാനത്തെത്തുന്നത്. രാജ്ഭവനിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും രാഷ്ട്രപതിയുടെ താമസമെന്നാണ് വിവരം.

നേരത്തെ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിലെത്തിയപ്പോഴും ഒരുദിവസം ഇവിടെ തങ്ങിയിരുന്നു.