ഇനി നിയമം ലംഘിച്ച് റോഡിലിറങ്ങുമ്പോൾ സൂക്ഷിക്കുക: ആഘോഷവും മധുവിധു കാലവും കഴിഞ്ഞു; മോട്ടോർ വാഹന വകുപ്പും പൊലീസും വമ്പൻ പിഴയുമായി റോഡിലിറങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: നിയമം ലംഘിച്ച് റോഡിലിറങ്ങുമ്പോൾ ഇനി സൂക്ഷിക്കുക. ഓണക്കാലവും പുതിയ കേന്ദ്ര ഗതാഗത നിയമത്തിന്റെ മധുവിധു കാലവും കഴിഞ്ഞതോടെയാണ് ഇനി മോട്ടോർ വാഹന വകുപ്പും, പൊലീസും പരിശോധനകൾക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. ഓണക്കാലത്ത് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന വ്യാഴാഴ്ച മുതൽ വീണ്ടും പുനരാരംഭിക്കും . എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്ത് പിഴ കൂടി വലിയ തുക അടക്കേണ്ടി വന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമായിരുന്നു. മോശം റോഡുകളിൽ വണ്ട് ഓടിക്കുന്നവന്റെ അവസ്ഥ മനസ്സിലാക്കി ആദ്യം റോഡിലെ കുണ്ടും കുഴിയും ഒക്കെ നേരെയാക്കിയിട്ട പോരെ ഇത്രയും വലിയ പിഴ എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിന് പുറമെ പിഴ കോടതിയിൽ അടച്ചോളാം എന്ന നിലപാടിലേക്ക് പൊതുജനം മാറുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും പൊലീസും പൊതുജനവും തമ്മിൽ വാക്കേറ്റം പതിവ് കാഴ്ചയായിരുന്നു.
കനത്ത പിഴ ഈടാക്കുന്നത് അശാസ്ത്രീയമാണ് എന്നും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടുമാണ് സംസ്ഥാനത്ത് കോൺഗ്രസ് സിപിഎം എന്നിവർ സ്വീകരിച്ചത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.
പിഴ എത്രയാണ് എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയ കേന്ദ്രം പിന്നീട് ഇത് കർശനമായും നടപ്പിലാക്കണം എന്ന തീരുമാനത്തിലേക്ക് പോയി. ഇതോടെയാണ് ഓണക്കാലത്ത് പരിശോധന വേണ്ടെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബോധവൽക്കരണം മാത്രം മതി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്.
മോട്ടോർ ഗതാഗത നിയമ ഭേദതഗതിയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മേൽ പിഴത്തുക വർധിപ്പിച്ചത് വലിയ ജനരോഷത്തിനാണ് കേരളത്തിൽ ഇടയാക്കിയത്. കേന്ദ്ര നിയമം വന്നതിന് പിന്നാലെ ഇത് നടപ്പിലാക്കാൻ വിജ്ഞാപനം ഇറക്കിയ സംസ്ഥാന സർക്കാർ ഇപ്പോൾ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. മുൻപ് നിലനിന്നിരുന്ന പിഴ പതിന്മടങ്ങ് വർധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം അത്‌പോലെ നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും ജനരോഷം ശക്തമായപ്പോൾ പിൻവലിക്കാനുള്ള സാധ്യത തേടിയ സംസ്ഥാന സർക്കാരിന് അതിന് കഴിയില്ല എന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. ഒരിക്കൽ നടപ്പിലാക്കായ നിയമം എങ്ങനെ പിൻവലിക്കാൻ കഴിയും എന്ന് ആരാഞ്ഞതിന് ഓർഡിനൻസ് ഇറക്കിയാലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കില്ല എന്നാണ് നിയമോപദേശം.
ഓണത്തിരക്കു കഴിഞ്ഞ് സംസ്ഥാനത്തു വീണ്ടും വാഹന പരിശോധന ആരംഭിക്കുമ്പോൾ നിലവിലെ നിയമപ്രകാരമേ പിഴ ഈടാക്കാൻ കഴിയൂ. ഇത് ജനവികാരം എതിരാക്കുമെന്ന ഭയത്തിലാണ് സർക്കാർ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ പരിശോധന പൂർണമായി ഒഴിവാക്കാൻ രഹസ്യ നിർദ്ദേശം പൊലീസിനു നൽകിക്കഴിഞ്ഞു എന്നാണ് സൂചന. പിഴ വർധിപ്പിച്ചതിന് ശേഷം പരിശോധന ശക്തമാക്കിയ കേരളത്തിൽ ആദ്യത്തെ ആഴ്ചയിൽ മാത്രം പിഴയിനത്തിൽ പിരിച്ചത് 46 ലക്ഷം രൂപയാണ്. പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ട് പോരെ വൻ പിഴ ഈടാക്കുന്നത് എന്നാണ് നാട്ടുകാർ പരിശോധന ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. ഇത് പല സ്ഥലങ്ങളിലും പൊതുയിടങ്ങളിൽ തർക്കത്തിലേക്ക് എത്തിച്ചിരുന്നു. എന്തായാലും നാളെ മുതൽ വീണ്ടും പരിശോധന ആരംഭിക്കുമ്പോൾ ജനത്തിന്റെ പോക്കറ്റ് കീറും എന്ന് തന്നയാണ് മനസ്സിലാകുന്നത്.

Third Eye News Live
0