ഷെയർ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഫേസ്ബുക്കിലൂടെ പരിചയം, വ്യാജ ലിങ്ക് ക്ലിക്ക് ചെയ്തതോടെ നഷ്ടപ്പെട്ടത് 30 ലക്ഷം രൂപ, സംഭവത്തിൽ ഒരാൾ പിടിയിൽ

Spread the love

 

ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. തെലുങ്കാന ബാബാനഗർ സ്വദേശി മുഹമ്മദ് അദ്നാനിനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് പിടികൂടിയത്.

 

കളപ്പുര സ്വദേശിയെ ചാറ്റിങ്ങിലൂടെ വിശ്വാസ്യത നേടിയെടുത്ത് ട്രേഡിങ്ങിലൂടെ  ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കിയ പ്രതികളിൽ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്.

 

പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജ്, എസ് ഐ ശരത്ചന്ദ്രൻ വി എസ്, സി പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group