
ആലുവ : ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭ വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയില്‍ നിന്ന് അമ്ബത്തിയാറ് ലക്ഷത്തി അമ്ബതിനായിരം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
ദുബൈയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനി (49) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തിന് ഓണ്‍ലൈൻ ഷയർ ട്രേഡിംഗിലൂടെ വൻ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്ബോള്‍ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നല്‍കി. പല അക്കൗണ്ടുകള്‍ വഴിയാണ് ഇവർ ലാഭമെന്ന പേരില്‍ പണം നല്‍കുന്നത്. ഇങ്ങനെ നല്‍കുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകന്റെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നു. തുടർന്ന് കൂടുതല്‍ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു.
നിക്ഷേപ തുകയും, കോടികളുടെ “ലാഭവും ” ആപ്പിലെ ഡിസ്പ്ലേയില്‍ കാണിച്ചു കൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍, പിൻവലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്. തുടർന്ന് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ മുംബെയില്‍ നാല് കേസുകളുണ്ട്. ഇൻസ്പെക്ടർ ആർ.വി അരുണ്‍കുമാർ, എസ്.ഐ കെ.എ വില്‍സൻ, സീനിയർ സി പി ഒ എം. ആർ മിഥുൻ, സി പി ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓണ്‍ലൈൻ ട്രേഡിംഗ്, ഷെയർ ട്രേഡിംഗ് എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുനത്. ഇത്തരം തട്ടിപ്പ് ആപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ വൻ സാമ്ബത്തിക നഷ്ടം സംഭവിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.



