play-sharp-fill
ട്രേഡ് യൂണിയനുകൾ തിരുത്തണം ;തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു ,ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം

ട്രേഡ് യൂണിയനുകൾ തിരുത്തണം ;തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു ,ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം


സ്വന്തം ലേഖിക

തിരുവനന്തപുരം∙ സിപിഎം സമ്മേളനത്തില്‍ ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. സംസ്ഥാന സമ്മേളനത്തിൽ വികസനരേഖ അവതരിപ്പിക്കുമ്പോഴായിരുന്നു വിമർശനം.‘ചെയ്യുന്നത് തെറ്റാണെന്ന് അറിയാം.

തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി അതേകാര്യം തന്നെ ചെയ്യുന്നു. അത് ശരിയല്ല, അവസാനിപ്പിക്കണം’ നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയരേഖയിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആദ്യമായാണ് പ്രവർത്തന റിപ്പോർട്ടിനേക്കാൾ പ്രാധാന്യം പാർട്ടി വികസന നയരേഖയ്ക്കു നൽകുന്നത്. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. നാല് മണിക്ക് ആരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോൾ ആറു മണിയായി.

സമയം നീണ്ടുപോയെന്നും പ്രതിനിധികൾ റിപ്പോർട്ട് വായിച്ചശേഷം ചർച്ചയിൽ അഭിപ്രായം പറയാനും നിർദേശിച്ച് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.