video
play-sharp-fill

ഗംഗാ സ്നാനത്തിനായി പോയവരുടെ ട്രാക്ടർ മറിഞ്ഞ് 8 കുട്ടികൾ അടക്കം 22 മരണം:

ഗംഗാ സ്നാനത്തിനായി പോയവരുടെ ട്രാക്ടർ മറിഞ്ഞ് 8 കുട്ടികൾ അടക്കം 22 മരണം:

Spread the love

 

സ്വന്തം ലേഖകൻ

ലഖ്‌നൗ : ഉത്തർപ്രദേശിലെ കാസ്ഗാഞ്ചില്‍ തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ- ട്രോളി കുളത്തില്‍വീണ് 22 പേർ മരിച്ചു. മാഘപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ഗംഗയില്‍ സ്നാനത്തിനായി പോകുകയായിരുന്ന കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ എട്ടോളം കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. റോഡില്‍ കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ട്രാക്ടർ ഡ്രൈവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമീണരുമായി പോവുകയായിരുന്ന ട്രാക്ടർ ചെളിവെള്ളം നിറഞ്ഞ കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നല്‍കും. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും അധികൃതരോട് മുഖ്യമന്ത്രി നിർദേശിച്ചു.