
പാലക്കാട് : വല്ലപ്പുഴയിൽ റെയിൽവേ ജീവനക്കാരന് നേരെ ആക്രമണം. അട്ടപ്പാടി സ്വദേശിയായ ട്രാക്ക് മാൻ നിഷാദിനാണ് പരിക്കേറ്റത്. ട്രാക്ക് പട്രോളിങ്ങിനിടെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം, ഇരു കൈകളിലും കല്ലുമായ് എത്തിയ അക്രമി കല്ലെടുത്ത് എറിയുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ് നിലത്തുവീണ നിഷാദിനെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, തലയിൽ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട്.
അക്രമിയെ ചെറുപ്പുളശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു, ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group