
കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥയിലെ ഉള്ളടക്കം എന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം സംബന്ധിച്ച് തുടർ അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയിരുന്നു.
പറയാത്ത പല കാര്യങ്ങളും പുസ്തകമെന്ന പേരിൽ ഇറങ്ങിയ പിഡിഎഫിൽ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുസ്തകം എഴുതാൻ ഇ. പി ആർക്കും കരാർ നൽകിയിരുന്നില്ലന്നും,ഡിസി ബുക്സ് ജീവനക്കാർക്കെതിരേയെടുത്ത നടപടി സ്വാഗതാർഹമാണെന്നു ടി പി പറഞ്ഞു.
ഡിസി ബുക്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് നടന്നത്.
പാർട്ടിക്ക് ഇപിയെ വിശ്വാസമാണന്നും, വിവാദങ്ങൾ സംബന്ധിച്ച് പാർട്ടി അന്വേഷിക്കില്ലന്നും അദ്ദേഹം പറഞ്ഞു.