ക്ഷേത്രഭൂമി കയ്യടക്കുന്ന നിയമം പിൻവലിക്കണം: ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: ആരാധനാലയങ്ങളുടെ അധിക ഭൂമി പതിച്ചു നൽകാനെന്ന പേരിൽ 0a മന്ത്രി സഭ കൈക്കൊണ്ട തീരുമാനത്തിനു പിന്നിൽ ക്ഷേത്രഭൂമി റവന്യൂവിൽ ചേർക്കാനുള്ള വൻ ഗൂഢാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആരോപിച്ചു.
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ വീണ്ടെടുത്തു ഭൂമി നഷ്ടപ്പെട്ട ക്ഷേത്രങ്ങൾക്ക് നൽകണമെന്ന് കാലങ്ങളായുള്ള പൊതുജന ആവശ്യത്തെ നിരാകരിക്കുകയാണ് സർക്കാർ.
ഭൂപരിഷ്കരണത്തിലൂടെ ദേവസ്വം ഭൂമികൾ അടക്കം സർക്കാർ റവന്യൂവിൽ ചേർത്തതിനു സമാ നമാണ് പുതിയ നിയമവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നിയമത്തിൽ ഒരേക്കർ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് മാത്രമാണ് വ്യത്യസ്തമായ നിർദേശം ഉള്ളത്
പരമ്പരാഗതമായും കാലങ്ങളായും കൈവശമിരിക്കുന്ന ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡനീക്കമാണ് സർക്കാർ ഈ നിയമത്തിലൂടെ നടത്തുന്നത്.
കയ്യേറ്റക്കാർക്കടക്കം 5 ഏക്കർ ഭൂമി പതിച്ചു നൽകുന്ന നടപടിക്രമങ്ങൾ ഓരോ 5 വർഷവും അനുവർത്തിക്കുന്ന സർക്കാരാണ് നിയമനിർമാണത്തിലൂടെ ഭൂമി ഏറ്റെടുത്തു ക്ഷേത്രങ്ങൾക്ക് ഒരേക്കർഭൂമി നൽകുമെന്ന് പ്രഖ്യാപിക്കുന്നത്.
പന്തല്ലൂർ ക്ഷേത്രഭൂമി, ചെറുവള്ളി എസ്റ്റേറ്റ് ,പയപ്പാർ ക്ഷേഭൂമി,മുണ്ടക്കയം പറമ്പ് ,എ രുമേലി ചെറുവള്ളി ദേവസ്വം ക്ഷേത്രഭൂമി,ദേവികുളം അയ്യപ്പക്ഷേത്രം ഭൂമി ഇതെല്ലാം മടക്കം അന്പതിനായിരത്തിൽപരം ക്ഷേത്രഭൂമി കൾ അന്യാധീനപ്പെടും .
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിച്ച് അതാത് ദേവസ്വ ങ്ങൾക്കും ക്ഷേത്രങ്ങൾക്കും തിരിച്ചുനൽകാൻ സർക്കാർ ഇന്നേവരെ നടപടി സ്വീകരിച്ചിട്ടില്ല.
അഞ്ചരലക്ഷം ഏക്കർ റവന്യൂ, ദേവസ്വം-വനഭൂമികൾ അന്യാധീന പ്പെടുത്തിയവരെ സംബന്ധിച്ച് നിവേദിത പി ഹരൻ റിപ്പോർട്ടിലും രാജമാണിക്യം റിപ്പോർട്ടിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടും യാ തൊരു നടപടിയും സ്വീകരിക്കാത്ത സർക്കാരാണ് ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു നൽകാൻ എന്ന പേരിൽ പുതിയ നിയമം കൊണ്ടുവരുന്നത് .
ക്ഷേത്രഭൂമിപതിച്ചു നൽകാനെന്ന പേരിൽ ക്ഷേത്രഭൂമികളും,റവന്യൂഭൂമി കളും,കയ്യടക്കി വെച്ചിരിക്കുന്ന ഇതര മത ആരാധനാലയങ്ങൾക്കും,ക്ലബ്ബുകൾ, ചാരിറ്റി സംഘടനകൾ എന്നിവയ്ക്കും കൈവശ അധികാരം ലഭിക്കും.
ക്ഷേത്രഭൂമി വീണ്ടെടുക്കൽ സംബന്ധിച്ച് തുടർന്നു വരുന്ന എല്ലാ നിയമനടപടികളും അസ്ഥിരപെടാനും ഈ നിയമം കാരണമാകുമെന്ന് ഇ . എസ് .ബിജു പറഞ്ഞു.
ക്ഷേത്രങ്ങളുടെ കൈവശമുള്ള ഭൂമികളുടെ വിസ്തൃതിയും പരിധിയും നോക്കാതെ പതിച്ചു നൽകാൻ സർക്കാർ തയ്യാറാകണം രണ്ടാം ഭൂമിയേറ്റെടുക്കൽ പ്രഖ്യാപനത്തിൽ നിന്ന്സർക്കാർ പിന്മാറണമെന്നും ഇ .എസ് .ബിജു ആവശ്യപ്പെട്ടു .