സാമ്പത്തിക തട്ടിപ്പ് കേസ്: പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.പി ഹാരിസിനെ റിമാൻഡ് ചെയ്തു

Spread the love

മലപ്പുറം: സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടിപി ഹാരിസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം കോടതിയാണ് റിമാൻഡ് ചെയ്തത്. തുടർന്ന് ഹാരിസിനെ മഞ്ചേരി സബ്ജയിലിൽ അടച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്.