video
play-sharp-fill
ടി.പി. കേസ് പ്രതികൾ കിടക്കുന്ന ജയിലിലേക്ക് അൻവറിനെ അയച്ചത് മന:പൂർവമോ? അൻവറിനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്: കോടതിയെ സമീപിക്കാൻ നീക്കം

ടി.പി. കേസ് പ്രതികൾ കിടക്കുന്ന ജയിലിലേക്ക് അൻവറിനെ അയച്ചത് മന:പൂർവമോ? അൻവറിനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്: കോടതിയെ സമീപിക്കാൻ നീക്കം

മലപ്പുറം: പി.വി. അൻവറിനെ തവനൂർ ജയിലിലേക്ക് അയച്ചതില്‍ ആശങ്കയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്. ടി.പി കേസ് പ്രതികള്‍ കിടക്കുന്ന ജയിലില്‍ അൻവറിനെ അപായപ്പെടുത്തുമോ എന്ന് ആശങ്കയുണ്ട്.
ആശങ്ക കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അന്‍വറിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച്‌ എന്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. ഇത്തരം കാര്യങ്ങളില്‍ സഡൻ ആക്ഷനാണ് വേണ്ടത്. അറസ്റ്റ് നിയമം അനുസരിച്ച്‌ മാത്രമാണ്. അൻവറിന് മാധ്യമങ്ങള്‍ താരപരിവേഷം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസില്‍ റിമാൻഡിലായ പി.വി.അൻവർ എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ നല്‍കും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.കേസില്‍ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുള്‍പ്പെടെ 11 പ്രതികളാണുള്ളത്. അൻവറിനോടൊപ്പം അറസ്റ്റിലായ മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു.