video
play-sharp-fill
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രതി ചേർത്തത് നിരപരാധികളെ, ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ കുറ്റവാളികൾക്കെതിരെ നടപടി വേണം, ഐ സി ബാലകൃഷ്ണൻ എംഎല്‍എ രാജിവെക്കണമെന്നും ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ നിരപരാധികളെയാണ് സിബിഐ പ്രതി ചേർത്തതെന്നും അതുകൊണ്ടാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.

സിപിഎം നിരപരാധികൾക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ കോൺഗ്രസ്‌ നിലപാട് കുറ്റം ചെയ്തവർക്ക് ഒപ്പമാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നം പരിഹരിച്ചാലും ജീവൻ തിരിച്ചു കൊടുക്കാനാകുമോ. കുറ്റവാളികൾക്കെതിരെ നടപടി വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഐ സി ബാലകൃഷ്ണൻ എംഎല്‍എ രാജിവെക്കണമെന്നും കോൺഗ്രസ്‌ അണികൾ എങ്കിലും രാജി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.