
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്, തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. പദ്ധതിയുടെ ധനവിനിയോഗം പൂർണമായും കേന്ദ്രത്തിന്റേതാകണമെന്നും ധനവിനിയോഗത്തില്‍ 60:40 എന്ന രീതിയിലെ ഭേദഗതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തിനാണ് മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നത് എന്ന ചോദ്യത്തിനും കേന്ദ്രം മറുപടി പറയണമെന്നും ഭേദഗതിയില്‍ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ശബരിമല ഭക്തി ഗാനത്തെ പാരഡി ഗാനമാക്കിയത് വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


