പുതിയ ബ്രൂവറിക്ക് സാദ്ധ്യത; മന്ത്രി ടി.പി രാമകൃഷ്ണൻ

പുതിയ ബ്രൂവറിക്ക് സാദ്ധ്യത; മന്ത്രി ടി.പി രാമകൃഷ്ണൻ


സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബ്രൂവറി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഉപഭോഗമുള്ള ഏഴ് ശതമാനം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 45ശതമാനം ബിയറും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എത്തിക്കുന്നത്. എന്നാൽ ഉത്പാദനം സംസ്ഥാനത്ത് തന്നെ ആരംഭിക്കുകയാണെങ്കിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു അനുമതി നൽകിയത്. പക്ഷേ സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. അതിന് ശേഷമാണ് ഉന്നത തല ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. ഈ സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമായിരുന്നു അനുവദിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് അനുമതി നൽകിയതെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ സമരത്തിനിറങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവുകൾ റദ്ദാക്കിയതായി സർക്കാർ അറിയിച്ചത്. ബ്രൂവറി അനുമതി നൽകിയത് ചില ഉദ്യോഗസ്ഥരാണെന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ സ്ഥലം മാറ്റിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ സൂപ്രണ്ട് എന്നിവരടക്കം 64പേരെയാണ് സ്ഥലം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group