play-sharp-fill
വിവാദം കൊഴുപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി; ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവിന് ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ഉത്തരവുമായി മുഖ്യമന്ത്രി

വിവാദം കൊഴുപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി; ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവിന് ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ഉത്തരവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

ഇളവിന് നീക്കമില്ലെന്ന് സ്‌പീക്കർ ആവർത്തിക്കുമ്പോഴാണ് സർക്കാരിന്റെ നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം സഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.


കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.പി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം വലിയ വിവാദം ഉയർത്തിയിരുന്നു. കെ.കെ.രമ എം.എൽ.എ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

പ്രതിപക്ഷം ഇക്കാര്യത്തിൽ അടിയന്തര പ്രമേയം കൊണ്ടു വന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകാതെ സ്പീക്കർ മറുപടി നൽകി പ്രമേയം തള്ളിയ തീരുമാനവും വിവാദത്തിലായിരുന്നു.