കൊടുംചൂടിൽ മില്‍ക്ക് ഷേയ്ക്കുകള്‍ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഗുരുതര രോഗങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

Spread the love

വേനൽചൂടില്‍ നിന്ന് ആശ്വാസം തേടി മില്‍ക്ക് ഷേയ്ക്കുകള്‍ കുടിക്കുന്നവർ സൂക്ഷിക്കണം.

video
play-sharp-fill

തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ വാങ്ങി രാസവസ്തുക്കള്‍ ചേർത്ത് കവറിലാക്കി വില്‍ക്കുന്ന കമ്പനികള്‍ വർദ്ധിക്കുന്നു. പച്ചപ്പാല്‍ കട്ടയാക്കിയാണ് ഷേയ്ക്കുണ്ടാക്കുന്നത്. ഇതോടെ മുഴുവൻ രാസവസ്തുക്കളും ശരീരത്തിലെത്തും.

ഈ പാല്‍ തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് ഗുരുതര രോഗങ്ങള്‍ക്കിടയാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക്ഷീരവകുപ്പിന്റെ ലാബിലെ പരിശോധനയില്‍ പാലില്‍ നിന്ന് ഇ – കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കൂടാതെ ഇത് കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്‍മ പാലിന് അരലിറ്ററിന്റെ കവറിന് 28 രൂപയാണ്. ഇതിലും താഴ്ന്ന നിരക്കില്‍ വരവ് പാല്‍ ലഭിക്കും. രാസവസ്തുക്കള്‍ ചേർത്ത പാല്‍ കണ്ടെത്തി നടപടിയെടുത്താല്‍ കമ്പനിയുടെ പേര് മാറും. അടുത്ത ദിവസം അതേ പാല്‍ മറ്റൊരു കമ്പനിയുടെ കവറിലാക്കിയെത്തും.

ഒരു പായ്ക്കറ്റിന് രണ്ട് ദിവസത്തെ കാലാവധിയാണ് നിയമപ്രകാരമുള്ളത്. എന്നാല്‍ മറുനാടൻ കമ്പനികള്‍ അഞ്ച് ദിവസം വരെ കാലാവധി പായ്ക്കറ്റില്‍ രേഖപ്പെടുത്തും. പാല്‍ പാസ്ചറൈസ് ചെയ്യുന്നില്ല. ഫോർമാലിനും ആന്റിബയോട്ടിക്കുകളും മാരകരോഗങ്ങൾക്ക് കാരണമാകും.