അന്ന് ടൊവിനോയ്ക്കൊപ്പം ലിപ്പ് ലോക്ക്: ഇന്ന് അവളുടെ രാവുകളിലെ സീമയെ പോലെ ഷർട്ട് മാത്രമിട്ട് അതീവ ഗ്ലാമർ ലുക്കിൽ സംയുക്ത മേനോൻ: അശ്ലീല കമൻ്റുമായി സോഷ്യൽ മീഡിയ ഞരമ്പ് രോഗികൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അന്ന് ടൊവിനോയ്ക്കൊപ്പം ലിപ്പ് ലോക്കിലൂടെ വിവാദ നായികയായി മാറിയ സംയുക്ത വീണ്ടും ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ ലുക്കിൽ. വെള്ള ഷർട്ട് മാത്രമിട്ട് , അവളുടെ രാവുകൾ സിനിമയിൽ സീമ നിന്നതിന് സമാനമായ ലുക്കിലാണ് ഇപ്പോൾ സംയുക്തയുടെ നിൽപ്പ്. പുതിയ സിനിമയുടെ പോസ്റ്ററിലെ സംയുക്തയുടെ നിൽപ്പ് വൈറലായി മാറിയതോടെ സോഷ്യൽ മീഡിയയിലും ആക്രമണം ശക്തമായിട്ടുണ്ട്.

2016 ൽ പോപ്കോൺ എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടവളായി മാറിയ നടിയാണ് സംയുക്ത മേനോൻ. തീവണ്ടിയിലെ ടോവിനോക്കൊപ്പമുള്ള താരത്തിന്റെ അഭിനയവും പ്രശംസ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിനു പുറമേ തമിഴിലും താരം വേഷമിട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഗോൾഡൻ സ്റ്റാർ ഗണേഷ് അഭിനയിക്കുന്ന കന്നട സിനിമയായ ഗാലിപ്പട്ട 2 ലൂടെ കന്നട സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരം.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, തന്റെ പുതിയ സിനിമയായ എറിഡ യുടെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവന്നതോട് കൂടിയാണ്. പോസ്റ്ററിൽ സംയുക്ത മേനോൻ ന്റെ കാലുകൾ കാണുന്നതാണ് ചർച്ചയ്ക്ക് ഇടയാക്കിയത്.

പാന്റ് ഇടാതെ കേവലം വെള്ള ഷർട്ട് മാത്രം ധരിച്ചുള്ള ഹോട്ട് ഫോട്ടോയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നാലെ സദാചാര ആങ്ങളമാർ മോശം കമന്റുകൾമായി രംഗത്തെത്തി

“എല്ലാരും മനസറിഞ്ഞു സഹായിക്കണം…. രണ്ട് പാവാടയോ ജീൻസോ വാങ്ങി കൊടുത്തു ഈ പാവം കുട്ടിയെ സഹായിക്കുക.. പാവം വെറും ഷർട്ട്മിട്ടു ഇട്ട് നിൽക്കുന്നത് കണ്ടിട്ട് പാവം തോന്നി പറഞ്ഞത് ആണ്.. നമ്മൾ എത്രയൊക്ക കാശ് കളയുന്നു…. അതോണ്ട് എല്ലാരും സഹായിക്കുക “

“ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ ?”

“പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് 1000രൂപ സമ്മാനം”

“കാറ്റേ നീ വീശരുതിപ്പോൾ…..”

താരം ഇതിനൊന്നും ചെവി കൊടുത്തില്ല എന്ന മട്ടിലാണ് നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് സംയുക്ത മേനോൻ.