മലയാള സിനിമ എടുക്കാൻ കൂടുതൽ വിതരണക്കാർ മുന്നോട്ട് വരണം; രാജ്യത്തുടനീളം എല്ലാ സിനിമകളും ആസ്വദിക്കാൻ സാഹചര്യമുണ്ടാകണം; ടോവിനോ തോമസ്

Spread the love

സ്വന്തം ലേഖകൻ

മലയാള സിനിമയിൽ കുടുതൽ വിതരണക്കാർ വരണമെന്ന് നടൻ ടൊവിനോ തോമസ്. രാജ്യത്തുടനീളം എല്ലാ സിനിമകളും ആസ്വദിക്കാൻ സാഹചര്യമുണ്ടാകണം. ഒടിടിയുടെ വരവോടെ മലയാള സിനിമകൾക്ക് രാജ്യവ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും മുൻനിർത്തിയാണ് ടൊവിനോയുടെ പ്രതികരണം. ‘2018’ സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.

‘ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഞങ്ങളുടേത്, കാലങ്ങളായി വളരെ നല്ല സിനിമകൾ ഞങ്ങൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ കുറച്ച് തിയേറ്ററുകളിൽ മാത്രമേ ഞങ്ങൾക്ക് സിനിമ റിലീസ് ചെയ്യാനാകൂ എന്നത് ഒന്ന് സങ്കല്പിച്ച് നോക്കൂ. മലയാള സിനിമകൾ ഏറ്റെടുക്കാൻ കൂടുതൽ വിതരണക്കാർ മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതൊന്നും സ്നേഹത്തിന്റെ പുറത്തോ വെറുതെയോ ചെയ്ത് തരേണ്ടെന്നും സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം വിതരണത്തിനെടുത്താൽ മതിയെന്നും താരം അഭിപ്രായപ്പെട്ടു. ‘“ഇത് സൗജന്യമായോ സ്നേഹം കൊണ്ടോ ചെയ്തുതരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ അത് കാണട്ടെ, ഇഷ്ടപ്പെട്ടാൽ മാത്രം വിതരണം ചെയ്താൽ മതി. ഒരു സിനിമ ഒടിടിയിൽ റിലീസ് ചെയ്‌തതിന് ശേഷമോ ഓൺലൈനിൽ ചോർന്നതിന് ശേഷമോ ഞങ്ങളോട് സഹകരിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല