
കൊച്ചി: ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി എക്സ് എം ഗ്യാരേജില്‍ എത്തിച്ച് ടൊവിനോ തോമസ്.
2.6 കോടി രൂപ വിലവരുന്ന വാഹനമാണ് താരം സ്വന്തമാക്കിയത്.
ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്‌സ്‌എം.
2022 ല്‍ ടൊവിനൊ റേഞ്ച് റോവർ സ്പോർട്സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാഹനം. കുടുംബ സമേതം പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
4.4 ലീറ്റർ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്‌ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 653 ബിഎച്ച്‌പി കരുത്തും 650 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 25.7 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്.
ഗോള്‍ഡ് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരിക്കുന്ന ഇല്ലുമിനേറ്റ് ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്ബ് , വെര്‍ട്ടികിള്‍ എക്‌സ്‌ഹോസ്റ്റ്, 21 ഇഞ്ച് വലിപ്പമുള്ള ടയറുകള്‍, ആന്റി-റോള്‍ ബാര്‍, എം കോംപൗണ്ട് ബ്രേക്കുകള്‍ എന്നിവയുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇലക്‌ട്രിക് മോഡലുകളായ ഐഎക്‌സ്, ഐ4 എന്നീ വാഹനങ്ങളിലേതിന് സമാനമായ ലേഔട്ടിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്.
എം ലോഞ്ച് സംവിധാനങ്ങളാണ് അകത്തളത്തിലെ ഹൈലൈറ്റുകള്‍. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.