
നടൻ ടൊവീനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു; ചിത്രീകരണം നിർത്തിവെച്ചു; ഒരാഴ്ച വിശ്രമം നിര്‍ദേശിച്ച് ഡോക്ടർമാർ
സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഒരാഴ്ച വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുതരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്ബാവൂരിനടുത്ത് മാറമ്ബള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഭാവന നായികയായി എത്തുന്ന ചിത്രത്തില്‍ സൗബിൻ ഷാഹിര്‍, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്, ലാല്‍, ബാലു വര്‍ഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം ,മണിക്കുട്ടൻ, സഞ്ജു ശിവറാം തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. നാല്‍പ്പതുകോടി മുതല്‍ മുടക്കില്‍ നൂറു ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ്. ഹൈദരാബാദ്, കാശ്മീര്‍ ,ദുബായ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. രചന സുവിൻ സോമശേഖരൻ. ഛായാഗ്രഹണം ആല്‍ബി, സംഗീതം യാക്സിൻ നെഹാ പെരേര.