പ്രളയം ടൂറിസത്തെ തടഞ്ഞില്ല ; റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം ; 96 നു ശേഷം ഏറ്റവും വളർച്ച രേഖപ്പെടുത്തിയ വർഷം; സഞ്ചാരികളുടെ വരവിൽ എറണാകുളം ജില്ല ഒന്നാമത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം. 1996നു ശേഷം ടൂറിസം രംഗത്ത് ഏറ്റവും വളർച്ച രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയത്. 2018നെ അപേക്ഷിച്ച് 17.2 ശതമാനം വളർച്ചയാണ് 2019ൽ ടൂറിസം രംഗത്തുണ്ടായത്. പ്രളയം നിപ പോലുള്ളവ അതിജീവിച്ച കേരളത്തിന് ടൂറിസത്തിന്റെ വളർച്ച ഇരട്ടി മധുരമാണ് നൽകുന്നത്.

1.95 കോടി സന്ദർശകരാണ് 2019ൽ കേരളത്തിലെത്തിയത്. ഇതിൽ 1.83കോടി പേർ സ്വദേശികളും 11.89ലക്ഷം പേർ വിദേശികളുമാണ്. 1.67കോടി സഞ്ചാരികളായിരുന്നു 2018ൽ എത്തിയത്. ടൂറിസത്തിൽ നിന്നും ലഭിച്ച വരുമാനം 45,010.69 കോടി രൂപയാണെന്ന് കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

45,82,366 സഞ്ചാരികളുമായി എറണാകുളമാണ് ജില്ലകളിൽ ഒന്നാമത്. തിരുവനന്തപുരം? (33,48,618), തൃശൂർ (25,99,248), ഇടുക്കി (18,95,422) എന്നീ ജില്ലകളാണ് സന്ദർശകരുടെ എണ്ണത്തിൽ തുടർന്നുള്ള സ്ഥാനം.