
ഓട്ടോയിൽ നാടുകാണാനിറങ്ങി പൊല്ലാപ്പിലായി വിദേശ സഞ്ചാരികൾ
പാലക്കാട്: ഓട്ടോയിൽ നാടുകാണാനിറങ്ങി പൊല്ലാപ്പിലായി ലണ്ടനിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ലണ്ടന്‍ സ്വദേശികളായ അലന്‍ മില്ലര്‍, മിലന്‍ ഡിയോണ്‍, ആദം ഒക്ല എന്നിവരാണ് സ്വകാര്യ ടൂർ പാക്കേജിംഗ് കമ്പനി ഏർപ്പെടുത്തിയ പ്രത്യേക ഓട്ടോ സവാരിക്ക് പോയി പോലീസ് സ്റ്റേഷൻ കയറിയത്.
കൊച്ചിയിൽ നിന്നെത്തിയ മൂവരും കമ്പനി ഏർപ്പെടുത്തിക്കൊടുത്ത ഓട്ടോ ഡ്രൈവറോടൊപ്പം മലമ്പുഴ കാണാനായി പോയതാണ്. പോകും വഴിയില്‍ അകത്തേത്തറ റെയില്‍വേഗേറ്റില്‍ ഓട്ടോ ഇടിച്ചു. ഇതോടെ റെയില്‍വേഗേറ്റ് കേടായി. എന്നാൽ ഇത് സാരമാക്കാതെ യാത്ര തുടർന്ന് മലമ്പുഴയ്ക്ക് പോയ ശേഷം വീണ്ടും ഇതേ വഴിയിൽ വന്നതോടെ പോലീസ് പിടിയിലായി.
ഓട്ടോ തിരിച്ചറിഞ്ഞ റെയിൽവേ ജീവനക്കാർ ഇവരെ ഗേറ്റിൽ തടഞ്ഞു. സംഭവം പ്രശനമായെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ഉടനെ മുങ്ങി. ഒടുവില്‍ റെയില്‍വേ സുരക്ഷാസേനയെത്തി, വണ്ടിയടക്കം മൂവരേയും കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇവരെയും കൊണ്ട് പോകുന്ന വഴിയിൽ പെട്രോൾ തീർന്ന് ഓട്ടോ നിന്നു. പിന്നീട് ഒരു വിധത്തിൽ പെട്രോൾ വാങ്ങിയടിച്ച് ഒലവക്കോട് ആര്‍.പി.എഫ്. സ്റ്റേഷനിലെത്തിച്ചു. വണ്ടിയിടിച്ചതിനുള്ള നഷ്ടപരിഹാരം ടൂർ പാക്കേജിംഗ് കമ്പനിയിൽ ഈടാക്കിയശേഷമാണ് മൂന്ന് പേരെയും വിട്ടയച്ചത്. ഓട്ടോ ഓടിച്ച ഡ്രൈവറെ പിന്നീട് പിടികൂടുകയും ചെയ്തു.