video
play-sharp-fill

വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ഹവായി ദ്വീപ് മുങ്ങുകയാണെന്ന് പഠനം..

വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ഹവായി ദ്വീപ് മുങ്ങുകയാണെന്ന് പഠനം..

Spread the love

ലോക വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സ്ഥലമായ ഹവായി ദ്വീപ് വേഗമേറിയ തോതിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നു പുതിയ പഠനം.ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമായതാണ്. 5 അഗ്നിപർവ്വതങ്ങളാണ് പ്രധാനമായും ഹവായിയിലുള്ളത്.ഇതിൽ ഏറ്റവും സജീവമായ കിലോയ എന്ന അഗ്നിപാർവ്വതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

സാധാരണഗതിയിൽ ഉണ്ടാകേണ്ട തോതിനെക്കാളും 40 മടങ്ങ് അധികമാണ് ഹവായി മുങ്ങുന്നതിന്റെ തോതെന്നും കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയൺമെന്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.ഇതു കാരണം ഭാവിയിൽ ഹവായിയിൽ വെള്ളപ്പൊക്കങ്ങൾ ഉടലെടുക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.