
തിരുവനന്തപുരം: കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ വച്ചാണ് മുരഹര ബസിൻ തീ പിടിച്ചത്. ബസിൽ ഉണ്ടായിരുന്ന 18 യാത്രക്കാരെ രക്ഷപ്പെടുത്തി. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡ്രൈവറുടെ ക്യാബിൻ പൂർണമായും കത്തി നശിച്ചു.