സ്കൂളിൽനിന്നും വിനോദയാത്രയ്ക്ക് പോകാൻ എത്തിച്ച ബസ് എംവിഡി തടഞ്ഞു; ബസിൽ അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ കണ്ടെത്തി; ബസ് ഉടമ സ്കൂളിൽ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

Spread the love

കുണ്ടറ: ബസില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി കുണ്ടറയിലെ സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ ബസ് ഗതാഗതവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അധികൃതര്‍ തടഞ്ഞു.

video
play-sharp-fill

വിനോദയാത്രയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസുകളില്‍ ഉയര്‍ന്ന ശബ്ദവും പ്രകാശവുമുണ്ടാക്കുന്ന സ്പീക്കറുകളും ലൈറ്റുകളും മറ്റും കൂട്ടിച്ചേര്‍ക്കുന്നത് എംവിഡി തടഞ്ഞിരുന്നു. ഇത്തരം അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലെന്ന എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് ബസ് ഉടമ സ്‌കൂളില്‍ ഹാജരാക്കണം. എന്നാൽ ബസ് ഉടമ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി.

പരിശോധനയ്ക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്ര തടസ്സപ്പെട്ടതോടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കി. ഗതാഗതവകുപ്പ് അധികൃതര്‍ രക്ഷാകര്‍ത്താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നീട് മറ്റൊരു വാഹനം എത്തിച്ച് വിനോദയാത്രാസംഘം പുറപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ബസില്‍ സുരക്ഷിതമല്ലാത്ത വയറിങ്ങും മറ്റും നടത്തുന്നത് വാഹനത്തിന് ഓട്ടത്തിനിടെ തീപിടിക്കാന്‍ കാരണമാകാമെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു. അമിതശബ്ദവും പ്രകാശവുമുണ്ടാക്കുന്ന ബസുകള്‍ വിദ്യാര്‍ഥികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കും.അനധികൃത കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതിന് ബസ് ഉടമയ്ക്ക് പിഴ ചുമത്തി.