video
play-sharp-fill

കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം നഷ്ടമായി ; കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; പതിനഞ്ചുപേർക്ക് പരിക്കേറ്റു ; മൂന്നുപേരുടെ നില ​ഗുരുതരം

കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം നഷ്ടമായി ; കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; പതിനഞ്ചുപേർക്ക് പരിക്കേറ്റു ; മൂന്നുപേരുടെ നില ​ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 9.45-ന് കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്താൻ പീടികയിലാണ് അപകടം നടന്നത്.

എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കണ്ണൂർ, തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.