video
play-sharp-fill

കേരളത്തില്‍ നിന്ന് സഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിന് സമീപം അപകടത്തിൽപ്പെട്ടു ; 17 പേർക്ക് പരിക്ക്

കേരളത്തില്‍ നിന്ന് സഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിന് സമീപം അപകടത്തിൽപ്പെട്ടു ; 17 പേർക്ക് പരിക്ക്

Spread the love

കണ്ണൂർ : കേരളത്തില്‍ നിന്ന് സഞ്ചാരികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിന് സമീപം അപകടത്തിൽപ്പെട്ടു. റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 17 പേർക്ക് പരിക്കേറ്റു.

ഇവരെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടത്.

പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group