ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും നീക്കം ചെയ്യണം; ട്രാൻസ്‌പോർട്ട് കമ്മീഷണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിറം പകരാൻ ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും നീക്കംചെയ്യണമെന്ന് പുതിയ ഉത്തരവ്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടേതാണ് പുതിയ ഉത്തരവ്. മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു.
ജനുവരി 31-നുള്ളിൽ ഈ ചിത്രങ്ങൾ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കം .
ഇത്തരം ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദം കോടതി തള്ളിയതോടെയാണ് അധികൃതർ നടപടികൾ കർശനമാക്കിയത് .
Third Eye News Live
0