ഹോട്ടൽ ബുക്കിംഗിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 50,000 മുതൽ 1.5 ലക്ഷം രൂപ വരെ തട്ടിയെടുത്തു, ടൂറിസ്റ്റ് ഏജൻസിക്കെതിരെ 60 ഓളം പരാതികൾ

Spread the love

 

കൊച്ചി: ടൂറിസം പാക്കേജിൻ്റെ മറവിൽ കൊച്ചിയിൽ വൻ തട്ടിപ്പ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിംഗ് വാഗ്ദാനം ചെയ്ത് 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് തട്ടിപ്പ് നടത്തിയത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

video
play-sharp-fill

 

നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപ വരെ സ്റ്റേ വൗച്ചറുമായിരുന്നു. ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സൈറ്റുകളിലേതിനേക്കാൾ പാക്കേജിൽ അംഗമായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. നിലവിൽ 60 ഓളം പേർ പരാതിയുമായി രംഗത്തെത്തി.

 

എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group