സ്വന്തം ലേഖകൻ
കുമരകം : അതിഥികൾ വീട്ടിൽ വരുന്നതറിഞ്ഞാൽ വീടും പരിസരവും വൃത്തിയാക്കും.അതുപോലെ ടൂറിസ്റ്റുകൾ നാട്ടിലെത്തണമെങ്കിൽ നല്ല വൃത്തിയുള്ളതായി നമ്മുടെ നാടിനെ പരിപാലിക്കണം.
ടൂറിസം പ്രകൃതിക്കുവേണ്ടി, നല്ല നാളേക്ക് വേണ്ടി”എന്ന കഴ്ചപ്പാടിൽ കുമരകം വാട്ടർ സ്കേപ്പിൽ നടത്തിയ ടുറിസം സമ്മേളനം ഉദ്ഘാടനം ചെയ്ത് കേരള ടൂറിസം വകുപ്പ് മാനേജിംഗ് ഡയറക്ടർ ഡോ: മനോജ് കുമാർ പറഞ്ഞു.
സംസ്ഥാനത്തിന് ടൂറിസത്തിൽ നിന്നുള്ള വരുമാനം കേവലം 10 ശതമാനമാണ്. ഇത് മറ്റു ഡെസ്റ്റിനേഷനുകളെപ്പാേലെ 33 ശതമാക്കണം. നമുക്കുള്ള പ്രകൃതി സൗന്ദര്യവും വിഭവങ്ങളും അമൂല്യമാണ്. ജനസാന്ദ്രത വളരെ കൂടുതലും. മാലിന്യമുക്തമായി നാടിനെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾക്കാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ഡാേ : മനോജ് കുമാർ പറഞ്ഞു.
നവകേരളം പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജാേയിന്റ് ഡയറക്ടർ ( എൽ.എസ്.ജി.ഡി കോട്ടയം )ബിനു ജോൺ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനാേൻ, ബ്ലാേക്ക് പഞ്ചായത്ത് അംഗങ്ങളായ മേഘ ജാേസഫ്, കവിതാ ലാലു തുടങ്ങിയവർ പ്രസംഗിച്ചു. മാലിന്യ മുക്ത പ്രതിഞ്ജയാേടെയാണ് കാേൺക്ലേവ് തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group