
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ആകെ നാല് ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി നേരിട്ട് അപേക്ഷിക്കണം.
അവസാന തീയതി: ആഗസ്റ്റ് 27

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
കേരള ടൂറിസം വകുപ്പില്‍ ലൈഫ് ഗാര്‍ഡ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലായാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
മത്സ്യത്തൊഴിലാളി, ജനറല്‍, മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായാണ് ഒഴിവുകള്‍.
കണ്ണൂര്‍ = 02 ഒഴിവ്
മലപ്പുറം = 02 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
നാവിക സേനയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും.
യോഗ്യത
കാറ്റഗറി 01 = മത്സ്യത്തൊഴിലാളി
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
കടലില്‍ നീന്താന്‍ അറിയണം.
മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ഫിഷറീസ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കാറ്റഗറി 02- ജനറല്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സംസ്ഥാന തലത്തില്‍ നീന്തല്‍ മത്സരങ്ങളില്‍ സ്‌കൂള്‍, കോളജ് കായിക മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം.
കടലില്‍ നീന്താന്‍ അറിഞ്ഞിരിക്കണം.
കാറ്റഗറി 03- മുന്‍ നാവികസേന
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
നാവിക സേനയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ ജോലിപരിചയം ഉണ്ടായിരിക്കണം.
ഇതിന് പുറമെ ഉദ്യോഗാര്‍ഥികള്‍ക്ക് 5 അടി 5 ഇഞ്ച് നീളവും, 80-85 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം.
അപേക്ഷ
യോഗ്യരായവര്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും സഹിതം നിര്‍ദ്ദിശ്ട ഫോര്‍മാറ്റില്‍ അപേക്ഷ തയ്യാറാക്കി താഴെ കാണുന്ന വിലാസത്തില്‍ അയക്കണം.
വിലാസം: ജോയിന്റ് ഡയറക്ടര്‍, റീജിയണല്‍ ഓഫീസ്, ടൂറിസം വകുപ്പ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്, 673020.