play-sharp-fill
ട്രക്കിംഗിന്  പൊക്കോ;  പക്ഷെ, സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല; ടൂറിസം അധികൃതർ  നല്കുന്ന മുൻ കരുതലുകളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതരായി യാത്ര ചെയ്യാം

ട്രക്കിംഗിന് പൊക്കോ; പക്ഷെ, സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല; ടൂറിസം അധികൃതർ നല്കുന്ന മുൻ കരുതലുകളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതരായി യാത്ര ചെയ്യാം

സ്വന്തം ലേഖകൻ

കോട്ടയം : യാത്ര പൊക്കോ, പക്ഷെ, സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. സഞ്ചാരപ്രേമികൾക്കായി ടൂറിസം അധികൃതർ നല്കുന്ന മുൻ കരുതലുകൾ കൃത്യമായി പാലിച്ചുകൊണ്ട്.

കോട്ടയം ജില്ലയിൽത്തന്നെ നിരവധി ട്രക്കിംഗ് പോയിന്റുകൽ ഉണ്ട്. ഇല്ലിക്കല്‍ കല്ല്, മുതുകോരമല, തങ്ങള്‍പാറ ഇങ്ങനെ യുവത്വത്തിന്റെ മനസ് കീഴടക്കിയ ഇടങ്ങളേറെയാണ്. മുന്‍പ് ഊട്ടിയും കൊടൈക്കനാലും കൊണ്ട് യാത്ര തീര്‍ന്നെങ്കില്‍ ഇന്ന് മുക്കിലും മൂലയിലും ന്യൂജെന്‍ പിള്ളേരുണ്ട് ഫോട്ടോയും വീഡിയോയുമെടുക്കാനുള്ള ആവേശത്തിനിടെ അപകടത്തിലേയ്ക്ക് കൂപ്പു കുത്തുന്നത് ശ്രദ്ധിക്കുന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലിക്കല്‍കല്ലാണ് ജില്ലയില്‍ സാഹസിക യാത്ര ഹരമാക്കിയവരെ കാത്തിരിക്കുന്ന പ്രധാന കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000 അടി ഉയരമുള്ള മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നുള്ള ഇവിടെയെത്തുമ്പോഴുള്ള കാറ്റും മഞ്ഞും താഴ്‌വാരങ്ങളിലെ മനോഹര കാഴ്ചയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ മരണത്തിലേയ്ക്ക് വീഴുകയും ചെയ്യും.

മറ്റൊന്ന് മുതകോരമലയാണ്. തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയില്‍ നിന്ന് ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാല്‍ മുതകോരമലയായി. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രചാരം ലഭിച്ചതോടെ സഞ്ചാരപ്രിയര്‍ ഇവിടേക്കെത്തുന്നുണ്ട്.

വാഗമണ്‍ മലനിരകള്‍ക്ക് സമാന്തരമായി ഉയര്‍ന്നു നില്‍ക്കുന്ന മുതകോരമല കൈപ്പള്ളിയില്‍ നിന്ന് 3 കിലോമീറ്റര്‍ ഒഫ് റോഡ് യാത്രയാണ്. തുടര്‍ന്ന് കാഴ്ചകള്‍ കണ്ടു നടക്കണം. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പോതപ്പുല്ലുകള്‍ വകഞ്ഞുമാറ്റി മുകളിലെത്തിയാല്‍ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച ആസ്വദിക്കാം. 4 ദിക്കുകളും കാണാവുന്ന പാറക്കെട്ടിനു മുകളില്‍ നിന്നാല്‍ 4 ജില്ലകളിലേക്കും കണ്ണെത്തും. ശക്തിയേറിയ കാറ്റു വീശമ്പോള്‍ അപകട സാദ്ധ്യതയുമുണ്ട്. വാഗമണ്ണിന് സമീപമുള്ള തങ്ങള്‍ പാറയോടെ ചേര്‍ന്നുള്ള ട്രക്കിംഗും പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നു.

ട്രക്കിംഗിന് പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയുടെ സ്വഭാവം മനസിലാക്കണം. ആദ്യം ഒരു സംഘത്തെ ഒപ്പം കൊണ്ടു പോകണം. സംഘത്തിലുള്ള എല്ലാവരും ഒരേ പാതയിലൂടെ കടന്നു പോകുന്നത് വഴിതെറ്റല്‍ ഒഴിവാക്കാം.

മലയിലെ ഓക്‌സിജന്റെ ആളവ് സംബന്ധിച്ച്‌ ഒരു വ്യക്തതയുണ്ടാകണം. മല കയറുമ്പോഴും ഇറങ്ങുമ്പോഴുമുണ്ടാകുന്ന ഓക്‌സിജന്‍ അളവിലെ വ്യത്യാസം ശ്രദ്ധിക്കണം. ഹെല്‍മറ്റും, ജാക്കറ്റും പറ്റുമെങ്കില്‍ ഓക്‌സിജന്‍ കിറ്റും വരെ കരുതിയിരിക്കണം. ലഘുഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും