അതിരപ്പള്ളിയിലും മലക്കപ്പാറയിലും സഞ്ചാരികളുടെ കുത്തൊഴുക്ക്; ഒരൊറ്റ ദിവസം വരവ് പത്ത് ലക്ഷം രൂപയ്‌ക്കടുത്ത്; ബക്രീദ് അവധി ദിനത്തിൽ രണ്ടിരട്ടി സന്ദർശകർ

Spread the love

ചാലക്കുടി: അതിരപ്പിള്ളിയിലും മലക്കപ്പാറയിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്. ഞായറാഴ്ച മാത്രം അതിരപ്പിള്ളിയില്‍ ടിക്കറ്റ് വിറ്റുവരവിൽ നിന്ന് ഒമ്പത് ലക്ഷം രൂപയാണ് ലഭിച്ചത്. തുമ്പൂർമുഴിയിലെ കുട്ടികളുടെ പാർക്കില്‍ നിന്നുമാത്രം അമ്പത്തിയയ്യായിരം രൂപയും ലഭിച്ചിരുന്നു.

video
play-sharp-fill

മലക്കപ്പാറയിലേക്ക് ഏകദേശം രണ്ടായിരത്തിലധികം വാഹനങ്ങൾ എത്തിയിരുന്നു. പ്രത്യേകിച്ച് ഞായറാഴ്ച രാവിലെ മുതല്‍ അതിരപ്പിള്ളി റോഡില്‍ കനത്ത ഗതാഗത തടസ്സവും അനുഭവപ്പെട്ടു. എന്നാൽ ഉച്ച ആയപ്പോഴേക്കും തിരക്ക് വർദ്ധിച്ചു. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടാവുകയും അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തില്‍ നിന്ന് തുടങ്ങി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലുടനീളവും വിനോദസഞ്ചാരികളുടെ നീണ്ട നിരയുമായിരുന്നു.

തിക്കും തിരക്കും മൂലം നൂറുകണക്കിന് ആളുകള്‍ അതിരപ്പിള്ളി കുത്തിലേയ്ക്ക് ഇറങ്ങാതെ മടങ്ങി. പലരും താഴേക്ക് ഇറങ്ങാതെ വ്യൂ പോയിന്റിൽ നിന്നുകൊണ്ടുതന്നെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു. ബക്രീദ് അവധി ദിവസവും അതിരപ്പള്ളിയിൽ രണ്ട് ഇരട്ടി തിരക്കാണ് അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group