
തിരുവനന്തപുരത്തെ അതിമനോഹരമായ ബീച്ചാണ് അടിമലത്തുറ ബീച്ച്. അധികം ആളുകളോ ബഹളമോ തിക്കുംതിരക്കുമോ ഒന്നും തന്നെ ഈ ബീച്ചിലില്ല. സമാധാനവും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാൻ പറ്റിയ ഒരു ഇടമാണിത്.
ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ വെള്ളത്തിന്റെ നിറവും പ്രകൃതിയുടെ മനോഹാരിതയുമാണ്. പ്രധാനമായും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്തെ ആളുകള്‍, അതിനാൽ തനതായ മത്സ്യബന്ധ കാഴ്ചകളും സന്ദർശകര്‍ക്ക് അനുഭവിക്കാനാകും. ഇതിനൊപ്പം, നിരവധി ആയുർവേദ റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് കുറച്ച് സമയം മാറി ശാന്തതയിലൊരു ദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെക്കെത്താം.
ബീച്ചിന്റെ പരിസരങ്ങളില്‍ ധാരാളം തെങ്ങുള്ളതിനാല് ഇവിടെ എപ്പോഴും നല്ല തണലായിരിക്കും. നല്ല തെളിഞ്ഞവെള്ളമാണിവിടെ. സന്ദർശകർക്ക് ഇറങ്ങാനും നീന്താനും സൗകര്യമുണ്ട്. വിവിധ വാട്ടർ സ്പോർട്സുകളും ഇവിടെയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചാല്‍ അടിമലത്തുറ ബീച്ചിലെത്താം.

Whatsapp Group 1 | Whatsapp Group 2 |Telegram Group