ഈ മഴയത്ത് ടൂറുപോകാം, കീശ ചോരാതെ ആനവണ്ടിയിൽ;അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ യാത്ര;കെഎസ്ആർടിസി പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര; ഈ അവസരം നഷ്ടപ്പെടുത്തരുത്

Spread the love

കോട്ടയം: ഈ മഴയത്ത് എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്ന് പോകുന്ന മനോഹരമായ 90 കിലോമീറ്റർ. കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്ന് മലക്കപ്പാറ യാത്ര.

ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ മലയാളികൾക്ക് യമണ്ടൻ‌ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത, കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി.

ഓഗസ്റ്റ് എട്ടിന് ഗവിയിലേക്കാണ് പാക്കേജ്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ഗവി, വന്യജീവികളെയും പ്രകൃതി സൗന്ദര്യത്തെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും.വനംവകുപ്പിന്റെ മുൻകൂർ അനുമതി ലഭിച്ചാൽ മാത്രമേ ഇവിടെ പ്രവേശിക്കാൻ സാധിക്കൂ. ഈ നിയന്ത്രിത പ്രവേശനം ഗവിയുടെ പരിസ്ഥിതി സന്തുലനം നിലനിർത്താനും, സന്ദർശകർക്ക് ശാന്തമായ ഒരന്തരീക്ഷം ഉറപ്പുവരുത്താനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് ബോട്ടിംഗ്, ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം തുടങ്ങിയ നിരവധി വിനോദങ്ങളിൽ ഏർപ്പെടാം. കടുവ, ആന, പുലി, കാട്ടുപോത്ത് എന്നിവയടക്കമുള്ള മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഇവിടെ അവസരമുണ്ട്. തടാകത്തിലൂടെയുള്ള തോണി യാത്രയും, വനത്തിനുള്ളിലൂടെയുള്ള നടത്തവും സവിശേഷമായ യാത്രാനുഭവമായിരിക്കും. ഒരാൾക്ക് 1750 രൂപയാണ് ചെലവ് വരുന്നത്.അടവി കൂടി കണ്ടായിരിക്കും മടക്കം.

അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ യാത്ര

ഓരോ കാഴ്ചയിലും ഓരോ ശ്വാസത്തിലും പ്രകൃതിയോടുള്ള പ്രണയം തീവ്രമാക്കുന്ന ഇടങ്ങളാണിത്. “കേരളത്തിന്റെ നയാഗ്ര” എന്നാണ് അതിരപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. 24 മീറ്റർ ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.തിരപ്പിള്ളിയിൽ നിന്ന് വെറും 5 കിലോമീറ്റർ ദൂരം മാത്രമേ വാഴച്ചാലിലേക്കുള്ളൂ. പക്ഷേ, ഈ യാത്രയാകട്ടെ വനത്തിനുള്ളിലൂടെയും.അതിരപ്പിള്ളിയിൽ നിന്ന് 53 കിലോമീറ്റർ ദൂരത്ത്, കേരള-തമിഴ്നാട് അതിർത്തിയിലാണ് മലക്കപ്പാറ. ഓഗസ്റ്റ് 9 നാണ് യാത്ര പുറപ്പെടുക. ഒരാൾക്ക് 900 രൂപയാണ് ചെലവ്.

തീർത്ഥാടന യാത്രകളും

തീർത്ഥയാത്രയുമായി കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ.
ഓഗസ്റ്റ് 16 ശനിയാഴ്ചായണ് പഞ്ച പാണ്ഡവ ക്ഷേത്ര യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 5 ന് പുറപ്പെട്ട് രാത്രി എട്ടരയോടെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര. വള്ള സദ്യ ഉൾപ്പടെ ഒരാൾക്ക് വരുന്ന ചിലവ് 900 രൂപയാണ്.900 രൂപയാണ്.

കെ എസ് ആർ ടി സി പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര

കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് രണ്ടിന് പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര സംഘടിപ്പിക്കുന്നു. രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ആഗസ്റ്റ് നാലിന് പുലർച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.