video
play-sharp-fill

ഓണത്തിനെന്താ പരിപാടി​​? ഒന്ന് നാട് ചുറ്റാൻ പോയാലോ​? ടൂർ പാക്കേജുമായി സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് വരുന്നു; സെപ്റ്റംബർ രണ്ടിന് സർവ്വീസ് നടത്തും

ഓണത്തിനെന്താ പരിപാടി​​? ഒന്ന് നാട് ചുറ്റാൻ പോയാലോ​? ടൂർ പാക്കേജുമായി സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് വരുന്നു; സെപ്റ്റംബർ രണ്ടിന് സർവ്വീസ് നടത്തും

Spread the love

തിരുവനന്തപുരം: ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിൻ സർവ്വീസ് സെപ്തംബർ 2ന് സർവ്വീസ് നടത്തും. ഓണത്തിന് നാടുകാണാനുളള ടൂർ പാക്കേജൊരുക്കിയാണ് സ്വകാര്യ റെയിൽവേയായ ഉളാ റെയിൽ രംഗത്തെത്തുന്നത്.

സെപ്തംബർ രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 13ന് തിരിച്ചെത്തും. പ്രത്യേകമായി രൂപകൽപന ചെയ്ത കോച്ചുകളും എയർഹോസ്റ്റസ് മാതൃകയിലുള്ള സേവനജീവനക്കാരും പ്രത്യേകതയാണ്. ഉളാ റെയിലിന്റെ പത്തുകോച്ചുകൾ ഉൾപ്പെടുത്തിയുള്ള സ്വകാര്യട്രെയിനാണിത്.

സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യട്രെയിൻ സർവീസ് നടത്തുന്നത്. നാല് തേർഡ് എ.സി.കോച്ചുകളും ആറ് നോൺ എ.സി. കോച്ചുകളുമാണുള്ളത്. ഒരാൾക്ക് എ.സി.യിൽ 37950രൂപയും നോൺ എ.സി.യിൽ 31625 രൂപയുമാണ് നിരക്ക്. രണ്ടുപേർക്കും മൂന്നുപേർക്കും ടിക്കറ്റ് എടുക്കുമ്പോഴും കുട്ടികൾക്കും നിരക്കിളവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും ഉൾപ്പെടയുള്ള ചെലവാണിത്. മൈസൂർ, ഹംപി, ഹൈദരാബാദ്, രാമോജി സ്റ്റുഡിയോ, ഔറംഗാബാദ്, എല്ലോറ, അജന്ത, ഏകതാ പ്രതിമ, ഗോവ എന്നിവിടങ്ങളിലാണ് സന്ദർശനം.

കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ,ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മംഗലാപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഓൺലൈൻ ബുക്കിംഗിന് www.ularail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: കൊച്ചി, 9995988998, തിരുവനന്തപുരം 9447798331.