play-sharp-fill
ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് അവസാന ഏകദിന പരമ്പര കട്ടക്കിൽ ആരംഭിച്ചു;  ടോസ് നേടിയ ഇന്ത്യാ ബൗളിംഗ് തെരഞ്ഞെടുത്തു

ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് അവസാന ഏകദിന പരമ്പര കട്ടക്കിൽ ആരംഭിച്ചു; ടോസ് നേടിയ ഇന്ത്യാ ബൗളിംഗ് തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കട്ടക്ക്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മൽസരം കട്ടക്കിൽ ആരംഭിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പം നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിലെ ജയമാണ് പരമ്പര വിജയികളെ നിർണയിക്കുക.

ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്റെ തോൽവി വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലെ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ മറികടന്നു . ഓപ്പണർമാരായ രോഹിത് ശർമയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളും കുൽദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റൺസിന്റെ മികച്ച ജയം രണ്ടാം ഏകദിനത്തിൽ നേടിത്തന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ പേസർ ദീപക് ചഹർ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരക്കാരനായി ടീമിനൊപ്പം ചേർന്ന നവ്ദീപ് സെയ്‌നിയെ ടീമിൽ ഉൾപ്പെടുത്തി.